
ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലെത്തിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ ലഭിച്ചത് ആശ്വാസമായി. നികുതി വിഹിതത്തിന്റെ പതിവ് ഗഡുവായി 2736കോടിയും അൺക്ളെയിംഡ് ഐ.ജി.എസ്.ടി വിഹിതമായ 1386കോടിയും ചേർത്താണ് 4122കോടി കിട്ടിയത്. സാധാരണഗതിയിൽ മാർച്ച് അവസാനമാണ് ഇതു കിട്ടാറുള്ളത്.