
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് ചിരവൈരികൾ മുഖാമുഖം വരുന്ന, ഫുട്ബാൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9 മുതൽ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് പ്രിമിയർ ലീഗിൽ ഈ സീസണിലെ രണ്ടാം മാഞ്ചസ്റ്റർ ഡെർബി. സീസണിലെ ആദ്യ ഡെർബിയിൽ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കാനായതിന്റ ആത്മവിശ്വാസവുമായാണ് സിറ്റി ഇന്നിറങ്ങുന്നത്. തുടർവിജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഫുൾഹാിമനോട് തോൽവി വഴങ്ങിയ യുണൈറ്റഡ് വിജയവഴയിൽ തിരിച്ചെത്താനുറച്ചാണ് ഇന്ന് സിറ്റിയെ നേരിടുന്നത്.