
നല്ലവണ്ണം തലമുടിയുള്ളവർക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പേടിസ്വപ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഒപ്പം മുടിയുടെ അറ്റം പൊട്ടുക, നശിക്കുക എന്നിവയും പലരുടെയും ആത്മവിശ്വാസം തന്നെ തകർക്കും. എന്നാൽ ഏതൊരു വീട്ടിലും കാണുന്ന രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് ഈ പ്രശ്‌നങ്ങളെ പാടേ അകറ്റാം. ഒരു മുട്ടയും ഒരൽപം വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന മാസ്ക് നമ്മുടെ തലമുടിയെ ബലമുള്ളതാക്കും.
വെളിച്ചെണ്ണ തലയിൽ തേയ്‌ക്കുന്നത് മുടിയെ മൃദുവാക്കും എന്നറിയാമല്ലോ. ഇതോടൊപ്പം മുട്ടയും ചേർക്കുമ്പോൾ മുടി ദുർഗന്ധമുണ്ടാക്കുമോ എന്ന് പലർക്കും ഭയമുണ്ടാകും. എന്നാൽ അങ്ങനെയുണ്ടാകില്ല പകരം മുടി കിളിർക്കാനും സഹായിക്കും. മുട്ട തലമുടിയെ കണ്ടീഷൻ ചെയ്യുകയും മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ മാസ്‌ക് തയ്യാറാക്കാൻ വേണ്ടത് എന്തെല്ലാമെന്ന് നോക്കാം.
ആദ്യം ഒരു മുട്ടയെടുത്ത് പൊട്ടിച്ച ശേഷം നന്നായി കലക്കണം. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്തശേഷം തലയോട്ടിയിൽ ചെറുതായി തേച്ചുപിടിപ്പിക്കുക.മുടിയുടെ അറ്റത്തും തേച്ചശേഷം അരമണിക്കൂർ നേരം ഇത് തലയിൽ നിർത്തുക. ഇനി വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല കഴുകൂ. മുടി കൊഴിച്ചിൽ അകറ്റാനാകും.