toe-sucking-tournament

ന്യൂയോർക്ക്: സ്കൂൾ കുട്ടികൾ സഹപാഠികളുടെ കാലുകളിൽ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒക്‌ലഹോമ സ്‌കൂളിലേതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കാൽവിരലുകളിൽ പീനട്ട് ബട്ടർ തേച്ചശേഷമാണ് നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നത്.

ഇരിക്കുന്ന കുട്ടികൾക്ക് അഭിമുഖമായി കിടന്നുകാെണ്ടാണ് കാലുകൾ നക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന് സ്കൂൾ അസംബ്ളിക്കിടെയാണ് വീഡിയോ ഷൂട്ടുചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സ്കൂളിൽ നടന്ന ഒരു ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായിരുന്നുവത്രേ ഇത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് 'ടോ സക്കിംഗ് ടൂർണമെന്റ്' എന്ന് പേരിട്ട യജ്ഞത്തിൽ പങ്കെടുത്തത്. ഇതിലൂടെ വൻ തുകയാണ് സ്കൂളിന് ലഭിച്ചത്.

🚨GRAPHIC WARNING-Deer Creek High students in Oklahoma, kiss and suck donors’ feet at a strange ritual “charity” event.

As a parent, would you allow your child to participate in something as grotesque as this? 🤔 pic.twitter.com/aKHqNdI07y

— VINCENT OSHANA (@VincentOshana) March 2, 2024

കുട്ടികൾ സ്വമനസോടെയാണ് ഇതിൽ പങ്കെടുത്തതെന്നും ആരെയും നിർബന്ധിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും വെറുപ്പുളവാക്കിയിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നു എന്നും സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. നല്ലൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ഇത്തരത്തിലുളള പ്രവൃത്തികൾ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.