n

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറി ഡയറക്ടറേറ്റ് ഉപരോധിച്ചു.

ഡയറക്ടറേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ, സംസ്ഥാന സെക്രട്ടറിമാരായ ജെ. എഡിസൺ, വി.എൽ. രാകേഷ് കമൽ, ജില്ലാ സെക്രട്ടറി സി. ഷാജി, ട്രഷറർ പി.ജി. പ്രദീപ്, എം.എസ്. അജിത്ത്, ശ്രീജിത്ത്, അജിത് കുമാർ വിപ്രേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.