കഠിനംകുളം: കൊച്ചുകൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പൊങ്കാല ഇന്ന് വൈകിട്ട് 4.30ന് നടക്കും. ക്ഷേത്ര സന്നിധിയിലെ പണ്ടാര അടുപ്പിൽ ക്ഷേത്ര തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തിയുടെയും കാർമ്മികത്വത്തിൽ അഗ്നിപകരുന്നതോടെ പൊങ്കാല സമർപ്പണം ആരംഭിക്കും. തുടർന്നു 6.55ന് പൊങ്കാല നിവേദ്യം,7.30ന് തോറ്റം പാട്ട്,8.30ന് പറയിടൽ വഴിപാട്,10.30ന് കീഴ്കാവിൽ നിന്ന് തലപ്പൊലി, കാവടി എഴുന്നള്ളത്ത് ആരംഭിക്കും. സമാപന ദിവസമായ മാർച്ച് 5ന് രാവിലെ 9.30ന് ക്ഷേത്ര കുളത്തിൽ തിരു ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.