
201എം.പിമാരുടെ പിന്തുണ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് അദ്ധ്യക്ഷൻ ഷെഹ്ബാസ് ഷെരീഫ് ( 72) രണ്ടാംതവണയും പാക് പ്രധാനമന്ത്രിയായി. 336 അംഗ പാർലമെന്റിൽ (നാഷണൽ അസംബ്ലി) 201 അംഗങ്ങൾ പിന്തുണച്ചു. ജയിക്കാൻ 169 വോട്ടാണ് വേണ്ടിയിരുന്നത്. ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പി അടക്കം ഏഴ് പാർട്ടികൾ പിന്തുണച്ചു. ഇന്ന് വൈകിട്ടാണ് സത്യപ്രതിജ്ഞ. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബിന് 92 വോട്ട് ലഭിച്ചു.
പി. എം. എൽ ( എൻ) - പി. പി. പി സഖ്യത്തിന്റെ സമവായ സ്ഥാനാർത്ഥിയാണ് ഷെഹബാസ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്. നവാസ് ഷെരീഫ് നാലാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാതിരുന്നതാണ് വിനയായത്.
2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാനെ പുറത്താക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയായ ഷെഹ്ബാസ് കഴിഞ്ഞ ഓഗസ്റ്റ് വരെ തുടർന്നു.
ക്ലൈമാക്സ്
നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പിൽ 93 സീറ്റോടെ പി.ടി.ഐ സ്വതന്ത്രർ മുന്നിൽ
പി.എം.എൽ - എൻ 75, പി.പി.പി 54
പി.പി.പി അടക്കം ഏഴ് പാർട്ടികൾക്കൊപ്പം സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എൻ ധാരണ
ബിലാവലിനെ പ്രധാനമന്ത്രിയാക്കിയില്ലെങ്കിൽ സഖ്യമില്ലെന്ന് പി.പി.പി.
പ്രധാനമന്ത്രി പദം വേണ്ടെന്ന് ബിലാവൽ തീരുമാനിച്ചു.
ഷെഹ്ബാസിനെ പ്രധാനമന്ത്രിയാക്കാൻ നവാസും സമ്മതിച്ചു
പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, ഡെപ്യൂട്ടി സ്പീക്കർ പി.പി.പിക്ക്
നവാസിന്റെ മകൾ മറിയം പഞ്ചാബ് മുഖ്യമന്ത്രിയായി
പ്രസിഡന്റിനെ മാർച്ച് 9ന് തിരഞ്ഞെടുക്കും. ബിലാവലിന്റെ പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയാണ് നോമിനി