ss

വിക്രം, എസ്. ജെ സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂട് തമിഴിലേക്ക്. എസ്. യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിയാൻ 62 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം.
'പനിയാരും പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത ' എന്നീ ഹിറ്റ് ചിത്രങ്ങൾ എസ്.യു. അരുൺകുമാർ സംവിധാനം ചെയ്തിട്ടുണ്ട്. .ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് നിർമ്മിക്കുന്നത്.
വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയംവിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നടന്ന സംഭവം എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട് ചിരിപ്പിക്കാൻ എത്തുകയാണ്. ബിജു മേനോനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.ആർ. ഒ പ്രതിഷ് ശേഖർ.