narendra-modi

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ നിര്‍മാണത്തിനുള്ള സംഭാവന എന്ന പേരിലുള്ള ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെന്നും നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.

സംഭാവന ചെയ്യുന്നതിനും രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും എനിക്ക് സന്തോഷമുണ്ട്. നമോ ആപ്പ് വഴി ക്യാമ്പയിന്റെ ഭാഗമാകാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു!,' പാര്‍ട്ടിക്കുള്ള സംഭാവനയുടെ രസീതിനൊപ്പം പ്രധാനമന്ത്രി എ്കക്സില്‍ ട്വീറ്റ് ചെയ്തു.

രണ്ടായിരം രൂപയാണ് പ്രധാനമന്ത്രി തന്റെ സ്വന്തം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് സംഭാവനയായി നല്‍കിയത്. മാര്‍ച്ച് ഒന്നിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. ജെ.പി നദ്ദ ആയിരം രൂപയാണ് സംഭാവനയായി നല്‍കിയത്.


2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 719 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണ്. 2021-2022ല്‍ പാര്‍ട്ടിക്ക് 614 കോടി രൂപ സംഭാവന ലഭിച്ചിരുന്നു.

I am happy to contribute to @BJP4India and strengthen our efforts to build a Viksit Bharat.

I also urge everyone to be a part of #DonationForNationBuilding through the NaMoApp! https://t.co/hIoP3guBcL pic.twitter.com/Yz36LOutLU

— Narendra Modi (@narendramodi) March 3, 2024

അതേസമയം, കോണ്‍ഗ്രസിനുള്ള സംഭാവന 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 95.4 കോടി രൂപയില്‍ നിന്ന് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 79 കോടിയായി രൂപ കുറഞ്ഞു.