ന്യൂഡൽഹി: ഉത്തർപ്രദേശ് നോയിഡയിലെ മാളിൽ സീലിംഗ് തകർന്നുവീണ് രണ്ട് മരണം. ഹരേന്ദ്ര,​ ഷക്കീൽ എന്നിവരാണ് മരിച്ചത്. ബ്ലൂ സഫയർ മാളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരുവരും എക്സലേറ്ററിലേക്ക് കയറാൻ പോകുന്നതിനിടെ അഞ്ചാം നിലയിൽ നിന്ന് സീലിംഗ് ഗ്രിൽ പതിക്കുകയായിരുന്നു. ഗാസിയബാദ് സ്വദേശികളായ ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്കു പരിക്കുണ്ട്.