
കോട്ടയം: കമലദളം അവാർഡിന് പ്രൊഫ.ഡോ.ദയാനന്ദ ബാബു അർഹനായി. വൈദ്യശാസ്ത്ര, സാമൂഹ്യ മേഖലകളിലെ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. എൻ.എൻ.ലാലു, ഡോ.ഷൊർണൂർ കാർത്തികേയൻ, അശോകൻ വേങ്ങശേരി എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.15000 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം ആറിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ നൽകും. കമലദളം സാഹിത്യ അക്കാഡമി ചെയർമാൻ എൻ.എൻ.ലാലു അദ്ധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജൻ, റിട്ട.ജില്ലാ ജഡ്ജി ഡോ.പി.എൻ. വിജയകുമാർ, കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ.പി.ചന്ദ്രമോഹൻ, റിട്ട.സർജൻ ആൻഡ് സൈക്കോളജിസ്റ്റ് ഡോ.ഡി. പുരുഷോത്തമൻ, സാഹിത്യകാരൻ അശോകൻ വേങ്ങശേരി എന്നിവർ സംസാരിക്കും.