ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് യുവതിയെ ആക്രമിച്ചത്. ജാർഖണ്ഡിലെ

ദുംകയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ഇവർ ബീഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ഗ്രാമത്തിൽ ടെന്റിലാണ് താമസിച്ചിരുന്നത്.

വ്ലോഗർ കൂടിയായ യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ പരാതിയിലാണ് കേസെടുത്ത്. അന്വേഷണം പുരോഗമിക്കുകയാണ്.