d

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. ദുബായിൽ താമസിക്കുന്ന മുഹമ്മദ് ഷെരീഫിനാണ് ബിഗ് ടിക്കറ്റിന്റെ 261ാം സീരീസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (33 കോടി ഇന്ത്യൻ രൂപ)​ സമ്മാനം ലഭിച്ചത്. 186551 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.

20 സുഹൃത്തുക്കൾകകൊപ്പം ചേർന്നാണ് മുഹമ്മദ് ഷെരീഫ് ടിക്കറ്റ് വാങ്ങിയത്. സ്വന്തമായി ബിസിനസ് തുടങ്ങാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുക ചെലവഴിക്കുമെന്ന് മുഹമ്മദ് ഷെരീഫ് പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രമോഷനിൽ പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് ഒമർ ഫറൂഖ് മാസെറാതി സീരിസ് 10 കാർ സ്വന്തമാക്കി. 003923 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്.

അതേസമയം മാർച്ചിൽ വില്പന ആരംഭിച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 10 മില്യൺ ദി‌ർഹമാണ് സമ്മാനമായി ലഭിക്കുന്നത്. ഏപ്രിൽ മൂന്നിനാണ് ഇതിന്റെ നറുക്കെടുപ്പ്,​