
കൊച്ചി: ടൊയോട്ട കിര്‍ലോസ്കർ മോട്ടോറിന്റെ (ടികെഎം) മുൻനിര വാഹനമായ ഇന്നോവ ഹൈക്രോസിന്റെ മൊത്തം വില്‍പ്പന ഇന്ത്യയിൽ 50,000 യൂണിറ്റ് കടന്നു. 2022 നവംബറിലാണ് ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
ടൊയോട്ട ഗ്ലോബൽ ആര്‍ക്കിടെക്ചർ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഇന്നോവ ഹൈക്രോസ് പുതിയ സാങ്കേതികതവിദ്യയും സുരക്ഷയും സൗകര്യവും ഒരുമിക്കുന്ന പുതിയ മോഡലാണ്. ത്രസിപ്പിക്കുന്ന ഡ്രൈവിംഗ് അനുഭവമാണ് വാഹനം നൽകുന്നത്.
പാഡിൽ ഷിഫ്റ്റ്, പവേഡ് ഓട്ടൊമാറ്റിക് സെക്കൻഡ് റോ സീറ്റ്സ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ-ഫ്രണ്ട് ആൻഡ് റിയർ സോൺ എ.സി, റിയർ റിട്രാക്റ്റബിൾ സൺഷെയ്ഡ്, തുടങ്ങിയവയെല്ലാം പ്രത്യേകതകളാണ്.
അഞ്ചാം തലമുറയിൽപ്പെടുന്ന സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്‌ട്രിക് സിസ്റ്റമാണ് ഇന്നോവ ഹൈക്രോസിന് ശക്തി പകരുന്നത്. 2.0 ലിറ്റർ നാലു സിലിണ്ടർ ഗ്യാസോലൈൻ എൻജിനാണ്.