indrans

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നവരുടെ കൂട്ടത്തിൽ ഒരു സെലിബ്രിറ്റിയുമുണ്ട്. ആരാണെന്നല്ലേ? നടൻ ഇന്ദ്രൻസാണ് അത്. നാലാം ക്ലാസിൽ പഠനം നിർത്തിയ അദ്ദേഹം കഴിഞ്ഞ വർഷമാണ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നത്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പരീക്ഷയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. മലയാളമാണ് തന്റെ ഇഷ്ട വിഷയമെന്നും മലയാളം വിട്ടുള്ള എല്ലാം പഠിക്കാൻ വിഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കളിച്ച് ചിരിച്ച് നടക്കുന്നതിനിടയിൽ കുറച്ച് പഠിച്ചാൽ മതി എല്ലാം ശരിയായിക്കൊള്ളും. ഞാനും അതുപോലെ പണി മറക്കാതെ അതിന്റെ ഇടയിൽക്കൂടി പഠിക്കുകയാണ്. നോട്ടുകളൊക്കെ കരുതിവച്ചിട്ടുണ്ട്. ഹാൾടിക്കറ്റിന്റെ കാര്യമൊക്കെ മക്കൾ ഫോളോ ചെയ്യുന്നുണ്ട്. എന്റെ പ്രായത്തിലുള്ളവരൊക്കെ പഠിക്കുന്നതിന്റെ കഥകൾ കേട്ടു. അപ്പോൾ പഠിച്ചേക്കാമെന്ന് ഞാനും കരുതി. അതുകൊണ്ടുപുതിയതായി ഒന്നും കിട്ടാനില്ല.'- ഇന്ദ്രൻസ് പറഞ്ഞു.