
ഇന്ത്യയിലെ ട്രാവൽ, ഹോളിഡേ ഡെസ്റ്റിനേഷനുകളിൽ ഏറ്റവും മുന്നിലുള്ള സ്ഥലങ്ങളിലൊന്നാണ് ഗോവ. വിദേശികളും സിനിമാതാരങ്ങളുമടക്കം ദിവസേന ഇവിടേക്കെത്തുന്നത് അനേകായിരങ്ങളാണ്. ഗോവയിലെത്തുന്നവരുടെ മുഖ്യ ലക്ഷ്യം ഇവിടത്തെ ബീച്ചുകളും റിസോർട്ടുകളും മാത്രമല്ല, ഇവിടെകിട്ടുന്ന തദ്ദേശീയ മദ്യമായ ഫെനിയും കൂടിയാണ്.
ഗോവയിൽ പോയി ഫെനി രുചിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഇവിടെപ്പോയി വരുന്നവർ ഗോവൻ ഫെനി നാട്ടിലെത്തിക്കാറുമുണ്ട്. എന്നാൽ ഗോവയിൽ പോകാതെ തന്നെ ഫെനി നമ്മുടെ കേരളത്തിൽ ആസ്വദിക്കാനായാലോ? എങ്ങനെയെന്ന് നോക്കാം
കണ്ണൂരിലെ കശുവണ്ടി ഉത്‌പാദകരാണ് ഫെനി നിർമിക്കുന്നത്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചതാണ് നിർമാണത്തിന് പ്രചോദനമായത്. ഈ സീസണിൽ തന്നെ 'കണ്ണൂർ ഫെനി' നിർമിക്കാനുള്ള ഒരുക്കത്തിലാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്. ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യം വിൽക്കുന്നത്. ഗോവയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിനുള്ള സാമഗ്രികൾ എത്തിച്ചുകഴിഞ്ഞു. ബാക്കിവിവരങ്ങൾ വീഡിയോയിലൂടെ അറിയാം...