മമ്മൂട്ടി ചിത്രമായ ഭ്രമയുഗം തീയേറ്ററിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ഈ സിനിമ കണ്ടിട്ട് ഇതിന്റെ ഡിജിറ്റൽ പെയിന്റിംഗ്‌ ചെയ്‌ത ഒൻപതാം ക്ലാസുകാരി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

prarthana

വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിലാണ് പ്രാർത്ഥന പഠിക്കുന്നത്. പത്ത് വയസുമുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയതാണ്. വരയ്ക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. താൻ വാട്ടർ കളർ പെയിന്റിംഗും ചെയ്യാറുണ്ടെന്ന് പ്രാർത്ഥന വ്യക്തമാക്കി.