പ്രേമലു തെലുങ്ക് പതിപ്പ് 8ന്,

തമിഴ് സിനിമലാേകത്തെയും ഞെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്

ss

പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും നൂറു കോടി ക്ളബിലേക്ക്. അടുത്ത ആഴ്ച ഇരു ചിത്രങ്ങളും നൂറു കോ

ടി ക്ളബിൽ ഇടം പിടിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. യുവതാരങ്ങളിലൂടെ ഇരു ചിത്രങ്ങളും ചരിത്ര വിജയം നേടുന്നു എന്നതാണ് ശ്രദ്ധേയം.തുടർന്നും യുവ കാറ്റ് മലയാളത്തിൽ വീശിയടിക്കാം. മലയാളത്തിൽ പുലിമുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്കു പിന്നാലെ നൂറു കോടി ക്ളബിൽ സ്ഥാനം പിടിക്കുന്ന ചിത്രങ്ങളായാണ് പ്രേമലുവും മഞ്ഞുമ്മൽ ബോയ് സും മാറുന്നത്.

കഴിഞ്ഞ ഞായറാഴ്ച കേരളത്തിൽ എങ്ങും പ്രേമലുവിന് ഹൗസ് ഫുൾ ഷോകളായിരുന്നു. അതേസമയം പതിനൊന്നു ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നു മഞ്ഞുമ്മൽ ബോയ് സ് വാരിയത് 15 കോടി രൂപയാണ്.

തമിഴ് സിനിമയുടെ ബോക്സ് ഓഫീസിൽ ഇടിമുഴക്കം ഉണ്ടാക്കിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കു ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടിൽ മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കിയത്, ഗുണകേവും തമിഴ് പശ്ചാത്തലവും സിനിമയിൽ എത്തിയതിനാൽ എല്ലാ വിഭാഗം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്താൻ കഴിയുന്നു. ഞായറാഴ്ച മാത്രം തമിഴ്‌നാട്ടിൽ നിന്ന് വാരിക്കൂട്ടിയത് 4.82 കോടി രൂപയാണ്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാർച്ച് 8ന് റിലീസ് ചെയ്യും. ഹൈദരാബാദ് പശ്ചാത്തലത്തിൽ പ്രണയവും കോമഡിയും നിറഞ്ഞ ചിത്രത്തിന് മലയാളത്തിലെ വിജയം തെലുങ്കിലും ആവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിൽ നസ്ളിനും മമിത ബൈജുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജീൻ പോൾ ലാൽ, ചന്തു സലിംകുമാർ, ബാലു വർഗീസ്, ഗണപതി. അരുൺ കുര്യൻ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ എന്നിവരാണ് മഞ്ഞുമ്മലെ പിള്ളേര്.