r

ജാർഖണ്ഡ്: ജാർഖണ്ഡിലെ പലാമു ജില്ലയിൽ വനിത കലാകാരി കൂട്ടമാനഭംഗത്തിനിരയായി. ഛത്തീസ്ഖണ്ഡിലുളള 21കാരിയെ സഹപ്രവർത്തകർ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. വിശ്രംപൂരിൽ പരിപാടിക്കായി എത്തിയ പെൺകുട്ടിയെ പലാമു സ്വദേശികളായ മൂന്ന് സഹപ്രവർത്തകർ കാറിൽ കയറ്റി ലഹരി പദാർത്ഥം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോവുകയായിരുന്നു. പെൺകുട്ടിയെ പലാമുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് ഓഫീസർ രാകേഷ് സിംഗ് പറഞ്ഞു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ് അധികൃതർ പറഞ്ഞു.