face

കേശസംരക്ഷണത്തിനായി കഞ്ഞി വെളളം ഉപയോഗിക്കുന്നത് പണ്ടുമുതലേ കേട്ടുവന്ന കാര്യമാണ്. ആഴ്ചയിൽ ഒരു നേരം തലേദിവസത്തെ കഞ്ഞി വെളളം മുടിയിഴകളിൽ പുരട്ടി കഴുകി കളയുന്നതിന്റെ ഉപയോഗം എല്ലാവർക്കും അറിയാം. മുടിയിഴകളുടെ സ്വാഭാവിക നിറം നിലനിർത്താനും താരൻ അകറ്റാനും കഞ്ഞി വെളളത്തിന്റെ ഉപയോഗം ഗുണം ചെയ്യും.

മുഖകാന്തിക്കും കഞ്ഞി വെളളം ഉപയോഗിക്കാവുന്നതാണ്. വൈറ്റമിൻ ബി. സി, ഇ, പൊട്ടാസ്യം, സിങ്ക്, സെലേനിയം, തുടങ്ങിയ നിരവധി ആന്റിഓക്സിഡന്റുകൾ ഉളള പോഷക സമ്പുഷ്ടമായ പാനീയമാണ് കഞ്ഞിവെളളം. ഇത് ദിവസവും മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. മുഖക്കുരു പൂർണമായും മാറും.

2. മുഖകാന്തി വർദ്ധിക്കും.

3. മുഖത്തുളള എണ്ണമയം മാറി കിട്ടും

4. മുഖത്തുളള അനാവശ്യ പാടുകൾ നീക്കം ചെയ്യാം.

പുരട്ടേണ്ട രീതി

തലേദിവസത്തെ കഞ്ഞി വെളളമാണ് മുഖത്ത് പുരട്ടാൻ നല്ലത്. രാത്രി സമയങ്ങളിൽ പുരട്ടുന്നതാണ് ഉത്തമം സുഗന്ധത്തിനായി റോസ് വാട്ടർ അൽപം ചേർക്കുന്നത് നല്ലതാണ്. കഞ്ഞി വെളളം മുഖത്ത് പുരട്ടിയതിന് ശേഷം നന്നായി മസാജ് ചെയ്യാനും മറക്കണ്ട. 15 മിനിട്ടിന് ശേഷം നന്നായി കഴുകി കളയണം.