udyf

കൊല്ലം: യു.ഡി.വൈ.എഫ് ജില്ലാ നേതൃയോഗം കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷനായി. ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ് കല്ലട, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റെജി തടിക്കാട്, ജില്ലാ ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ്, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ദേശീയ ജോ. സെക്രട്ടറി പുലത്തറ നൗഷാദ്, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ, ജെ.വൈ.എസ് ജില്ലാ സെക്രട്ടറി അൻസർ, ജെ.വൈ.എഫ് ജില്ലാ സെക്രട്ടറി അഭിലാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പവിജ പത്മൻ, ചൈത്ര തമ്പാൻ, ഷംല നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.വൈ.എഫ് ജില്ലാ ചെയർമാനായി റിയാസ് ചിതറയെയും ജില്ലാ ജനറൽ കൺവീനറായി സുഭാഷ്.എസ് കല്ലടയെയും തിരഞ്ഞെടുത്തു.