
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികാനുള്ള പ്രാഥമിക മത്സരത്തിൽ നിക്കി ഹാലിക്ക് ആദ്യ വിജയം. വാഷിംഗ്ടൺ ഡി.സിയിലാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിക്കി അട്ടിമറിച്ചത്. 62.9 ശതമാനം വോട്ട് നിക്കിയും 33.2 ശതമാനം വോട്ട് ട്രംപും നേടി. നിക്കിയെ പിന്തുണച്ചത് നഗരമേഖലയാണ്. ഗ്രാമീണമേഖല ട്രംപിനൊപ്പം നിന്നു.
കഴിഞ്ഞ ദിവസം മസൂറി, മിഷിഗൻ, ഇഡാഹോ സ്റ്റേറ്റുകളിൽ ട്രംപ് വിജയിച്ചിരുന്നു. നവംബറിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ഡെമോക്രാറ്റുകൾ പ്രസിഡന്റ് ജോ ബൈഡനെ വീണ്ടും മത്സരിപ്പിക്കും.