തിരുവനന്തപുരം : ഇന്ന് നടന്ന പത്താം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യങ്ങൾ എല്ലാം പൊതുവെ നല്ല നിലവാരം പുലർത്തുന്നവയായിരുന്നു

40 മാർക്കിന്റെ പരീക്ഷയ്ക്ക് 17ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

ഒരു മാർക്കിന്റെ അഞ്ച് ചോദ്യങ്ങളും സൂക്ഷ്മവായനയിലൂടെ മാത്രം ഉത്തരം കണ്ടെത്താൻ പറ്റുന്നവയായിരുന്നു.

2 മാർക്കിന്റെ 3 ചോദ്യങ്ങളി​ൽ എട്ടാമത്തെ ചോദ്യം വളരെ ലളിതവും പെട്ടെന്ന് ഉത്തരം എഴുതാൻ പറ്റുന്നതുമാണ്. പക്ഷേ 6, 7 തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി​.

9 മുതൽ 14 വരെയുള്ള 4 മാർക്കിന്റെ ചോദ്യങ്ങളും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാൻ പറ്റുന്നവയായിരുന്നു. ഇതിൽ പന്ത്രണ്ടാമത്തെ ചോദ്യം നന്നായി പുസ്തകം വായിച്ച കുട്ടികൾക്ക് മാത്രമേ എഴുതാനാവൂ.

15 മുതൽ 17 വരെയുള്ള 6 മാർക്കിന്റെ ചോദ്യങ്ങൾ പൊതുവെ ലളിതമായിരുന്നു.

എഡിറ്റോറിയൽ കുറിപ്പ്, ഉപന്യാസം, ആസ്വാദനക്കുറിപ്പ് എന്നിവയുടെ രൂപരേഖ അറിയുന്ന കുട്ടികൾക്ക് എളുപ്പത്തി​ൽ ഉത്തരമെഴുതാനാവും. ആലങ്കോട് ലീലാകൃഷ്ണന്റെ ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ എന്ന ഹൃദ്യമായ കാവ്യ ഭാഗമാണ് ആസ്വാദനക്കുറിപ്പിന്റെ ചോദ്യം.

പ്രകൃതിയോടും മണ്ണിനോടും ഒരുമപ്പെടാനുള്ള ഹൃദയതാളം ഒളിപ്പിച്ചു വച്ച

ഈ ആസ്വാദനം മി​ക്ക കുട്ടി​കൾക്കും നന്നായി​ എഴുതാനായി​.

എന്തായാലും പാഠപുസ്തകം നന്നായി​ വായി​ച്ച വി​ദ്യാർത്ഥി​കൾക്ക് ഉയർന്ന നിലവാരത്തിലുള്ള മാർക്ക് നേടാനാകുന്നതായി​രുന്നു

ഇന്നത്തെ മലയാളം പരീക്ഷ ചോദ്യങ്ങൾ.

നി​ർമല റാഫേൽ, ജി​.എച്ച്.എസ്.എസ്, പുരത്തുർ, മലപ്പുറം

ഫി​സി​ക്‌​സ്‌​ ​ബു​ദ്ധി​മു​ട്ടി​ച്ചെ​ന്ന്‌​ ​സി.​ബി.​എ​സ്‌.​ഇ​ ​വി​ദ്യാ​ർ​ത്ഥി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സി.​ബി.​എ​സ്‌.​ഇ​ 12​-ാം​ ​ക്ലാ​സ്‌​ ​ഫി​സി​ക്‌​സ്‌​ ​പ​രീ​ക്ഷ​ ​അ​തി​ക​ഠി​ന​മാ​യി​രു​ന്നെ​ന്ന്‌​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​മ​ൾ​ട്ടി​പ്പി​ൾ​ ​ചോ​യ്‌​സ്‌​ ​ചോ​ദ്യ​ങ്ങ​ളും​ ​(​എം.​സി.​ക്യു​)​ ​കേ​സ്‌​ ​സ്‌​റ്റ​ഡി​ ​ഭാ​ഗ​ത്തെ​ ​ചോ​ദ്യ​ങ്ങ​ളു​മാ​ണ്‌​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഏ​റെ​ ​വ​ല​ച്ച​ത്‌.​ ​എം.​സി.​ക്യു​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​പ​ല​തും​ ​ജ​നു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യെ​ക്കാ​ൾ​ ​ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​റ​യു​ന്നു.​ ​പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ​ ​ബു​ദ്ധി​മു​ട്ടേ​റി​യ​ ​ചോ​ദ്യ​ങ്ങ​ളാ​ണ്‌​ ​പ​രീ​ക്ഷ​യ്‌​ക്ക്‌​ ​വ​ന്ന​തെ​ന്ന്‌​ ​അ​ദ്ധ്യാ​പ​ക​രും​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.