
ഒഡീഷയിലെ ബിജു പട്നായിക് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നാലു വർഷത്തെ സിനിമാറ്റോഗ്രാഫി, സൗണ്ട് റെക്കോർഡിംഗ്, സൗണ്ട് ഡിസൈൻ, ഫിലിം എഡിറ്റിംഗ് ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ ബിരുദ കോഴ്സുകൾ കുറവാണ്.www.bpftio.ac.in
*ഐ ഐ ടി കളിൽ ഗവേഷണം*
മദ്രാസ്, ഖരഗ്‌പൂർ, ഗോഹാട്ടി, ഗാന്ധിനഗർ ഐ.ഐ.ടി കളിൽ പി എച്ച്.ഡി, എം.എസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് റിസർച്ച് അസിസ്റ്റന്റ്ഷിപ് ലഭിക്കും. മൊത്തം 319 പി എച്ച്. ഡി സീറ്റുകളും 161 എം.എസ് സീറ്റുകളുമുണ്ട്. മാർച്ച് 31 വരെ അപേക്ഷിക്കാം. അഡ്‌മിഷൻ വിവരങ്ങൾ അതത് ഐ.ഐ.ടി വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും.
ഇന്റേൺഷിപ് @ ഫിസിക്സ് വാല
ഫിസിക്സ് വാല ഓൺലൈൻ സ്റ്റാർട്ടപ്പ് ഇന്റേൺഷിപ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. പ്രതിമാസം 30000 രൂപ അലവൻസ് ലഭിക്കും.
സമ്മർ റിസർച്ച് ഫെലോഷിപ്പ് @ ഐസർ, മൊഹാലി
ഐസർ മൊഹാലിയിൽ സമ്മർ റിസർച്ച് പ്രോഗ്രാമിന് മാർച്ച് 22 വരെ അപേക്ഷിക്കാം. ഇപ്പോൾ ചെയ്യുന്ന ഗവേഷണ മേഖലയോ, ഇന്റർ ഡിസിപ്ലിനറി ഗവേഷണ മേഖലയെ തിരഞ്ഞെടുക്കാം. www.iisermohali.ac.in
CUET -UG
മേയ് 15 മുതൽ 31 വരെ നടത്തുന്ന CUET-UG പരീക്ഷയിൽ പൊതു തിരഞ്ഞെടുപ്പ് വരികയാണെങ്കിൽ തീയതികളിൽ മാറ്റം വരുത്തുമെന്ന് യു ജി സി ചെയർമാനും, എൻ.ടി.എ യും അറിയിക്കുന്നു. പരീക്ഷയ്ക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം.
ഡോക്ടറൽ പ്രോഗ്രാം @ ഐസർ, ഭോപ്പാൽ
ഐസർ ഭോപ്പാലിൽ പി എച്ച്. ഡി, ഇന്റഗ്രേറ്റഡ് പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം.നാച്ചുറൽ സയൻസ്, എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് , കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. www.iiserb.ac.in/admission
ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ
വിർജീനിയ ടെക് യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള എം.എസ് ഇക്കണോമിക്സ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം മുംബെയിലെ NMIMS ബിസിനസ് സ്കൂളിലുണ്ട്.ഒരുവർഷം ഇന്ത്യയിലും, ഒരുവർഷം അമേരിക്കയിലും പഠിക്കാം.50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.nmims.edu
ഗുജറാത്തിലെ GIFT സിറ്റിയിലെ വല്ലോഗോങ് യൂണിവേഴ്സിറ്റിയിൽ ഡാറ്റ അനലിറ്റിക്‌സ് & കംപ്യൂട്ടിംഗിലെ എം.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഫിനാൻഷ്യൽ ടെക്നോളജിയിലും എം.എസ് പ്രോഗ്രാമുണ്ട്. ഇന്ത്യയിലാരംഭിച്ച രണ്ടാമത്തെ ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റിയാണിത്. www.uow.edu.au/india