തോന്നയ്ക്കൽ: വാലികാേണം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കുംഭ അശ്വതി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. മാർച്ച് 13ന് സമാപിക്കും. പുലർച്ചെ മുതൽ എല്ലാ ദിവസവും വിശേഷാൽ പൂജകളും ഉച്ചയ്ക്ക് 11.30 മുതൽ അന്നദാനവും നടക്കും.
ഇന്ന് രാവിലെ എട്ടിന് കലശപൂജയും കലശാഭിഷേകവും. വൈകിട്ട് 5ന് കൊടിമര പൂജ.7.30ന് നൃത്തനൃത്യങ്ങൾ. രാത്രി 10.15ന് താലപ്പൊലിയും വിളക്കും.
ബുധനാഴ്ച രാത്രി 7.30ന് നാടൻപാട്ടുകളുടെ നൃത്താവിഷ്കാരം. വ്യാഴാഴ്ച രാത്രി 7.30ന് കൊല്ലം അനശ്വരയുടെ നാടകം അമ്മ മനസ്സ്. വെള്ളിയാഴ്ച രാവിലെ 9.30ന് ഉത്സവ ബലി. 12ന് ഉത്സവബലി ദർശനം. വൈകിട്ട് 5ന് ആഭരണഘോഷയാത്ര. 6ന് നിറക്കാഴ്ച.8ന് പുഷ്പാഭിഷേകം. 8.30ന് മാലപ്പുറം പാട്ട്, തൃക്കല്യാണ സദ്യ.9.30ന് കരോക്കെ ഗാനമേള. തുടർന്ന് സിനിമാ പ്രദർശനം.
ശനിയാഴ്ച രാത്രി 7.30ന് നാടൻപാട്ട് ചിലമ്പൊലിക്കളം. മാർച്ച് 10 ഞായറാഴ്ച രാവിലെ 10.30ന് വിശേഷാൽ നാഗരൂട്ട്. രാത്രി 8.30ന് കൊന്നുതോറ്റ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പറയ്ക്കെഴുന്നള്ളത്ത്. രാത്രി 9ന് പൂഞ്ഞാർ നവധാരയുടെ ഗാനമേള. മാർച്ച് 12ന് രാവിലെ 8ന് അഖണ്ഡ നാമസദസ്. 8.30ന് സമൂഹ പൊങ്കാല. രാത്രി 8ന് ബാലെ-രുദ്ര പ്രജാപതി. രാത്രി 11ന്പള്ളിവേട്ട.
സമാപന ദിവസമായ മാർച്ച് 13ന് രാവിലെ 6.30ന് ഉരുൾ സന്ധിപ്പ്.ഉച്ചയ്ക്ക് 2ന് ആറാട്ട് ഘോഷയാത്ര. വൈകുന്നേരം ഗരുഡൻ തൂക്കം. രാത്രി ആകാശപ്പൂത്തിരിമേള. രാത്രി 12.30ന് ഗുരുതി സമർപ്പണം.