
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മാർച്ച് 5 - 1199 കുഭം 21 ചൊവ്വാഴ്ച. ( മദ്ധ്യാഹ്ന ശേഷം 3 മണി 59 മിനിറ്റ് 18 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )
അശ്വതി: ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയിൽ പ്രതിസന്ധികള്‍ ഉണ്ടാവാം. അപകീര്‍ത്തിക്ക് സാദ്ധ്യത, ദാമ്പത്യ വിഷമതകള്‍, കുടുംബസുഖക്കുറവ്.
ഭരണി: ആശുപത്രി വാസം വേണ്ടി വന്നേക്കാം. ഭൂമിസംബന്ധമായി ധനനഷ്ടം ഉണ്ടാകും, പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും.
കാര്‍ത്തിക: മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, സഹോദരങ്ങൾ മുഖേന മനഃക്ലേശം.
രോഹിണി: തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ഭിന്നതകള്‍.
മകയിരം: ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാതെ സൂക്ഷിക്കുക. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളുണ്ടായേക്കും, അവിചാരിത തടസങ്ങള്‍.
തിരുവാതിര: പിതാവിൽ നിന്ന് കൂടുതൽ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. അനുകൂല സ്ഥലമാറ്റം, പല രീതിയിലും ഉയര്‍ച്ചയുണ്ടാകും.
പുണര്‍തം: മാതാപിതാക്കളിൽ നിന്ന് വളരെ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.
പൂയം: ഭക്ഷണം, താമസം മുതലായവ സുഖകരമാകും. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. എല്ലാ രംഗങ്ങളിലും പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയില്‍ ഉയര്‍ച്ച.
ആയില്യം: പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരിൽ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. അദ്ധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. കുടുംബത്തില്‍ ഐശ്വര്യം, കര്‍മ്മരംഗത്ത് പുരോഗതി.
മകം: യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കും. തൊഴില്‍പരമായി അനുകൂല സമയം, പലവിധത്തില്‍ സാമ്പത്തിക നേട്ടം.
പൂരം: ബന്ധുബലം വര്‍ദ്ധിക്കും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും. അകന്നു നിന്നിരുന്ന ബന്ധുക്കള്‍ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.
ഉത്രം: കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം.
അത്തം: കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകര്‍ കൂടെ നിന്ന് ചതിക്കാന്‍ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.
ചിത്തിര: കലഹ സ്വഭാവം നിയന്ത്രിക്കണം. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. പലവിധ പ്രശ്‌നങ്ങളുണ്ടാകും, കര്‍മമേഖലയില്‍ അശ്രദ്ധ.
ചോതി: പഠനരംഗത്ത് തടസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വേണ്ടപ്പെട്ടവരുടെ അകൽച്ച മനസിനെ അസ്വസ്ഥമാക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, ജാമ്യം നില്‍ക്കരുത്.
വിശാഖം: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് നിമിത്തം മനഃക്ലേശത്തിനു സാദ്ധ്യത. സ്ത്രീകളുമായി കലഹം, ധനമിടപാടുകളില്‍ ജാഗ്രത പാലിക്കണം.
അനിഴം: പിതൃശ്രേയസ്സുണ്ടാകും. യാത്രാഗുണം ഉണ്ടാകും. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. ജനപ്രീതിയും പ്രശംസയും നേടും, സുഹൃത്തുക്കളുമായി വിനോദ യാത്ര.
കേട്ട: കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളിൽ പങ്കാളിയാകും. സാമ്പത്തിക നേട്ടം, പ്രയാസമെന്നു തോന്നുന്നവ ലളിതമായി പരിഹരിക്കും.
മൂലം: വേണ്ടപ്പെട്ടവരെ അപകടങ്ങളിൽ നിന്നു രക്ഷിക്കാനാവും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാൽ കൂടുതൽ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാദ്ധ്യമാകും.
പൂരാടം: കുടുംബ ഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. ജോലി സാദ്ധ്യത കാണുന്നു. മാതാപിതാക്കളെ സംരക്ഷിക്കും, ദൂരയാത്രകളില്‍ കൂടി നേട്ടം.
ഉത്രാടം: അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. സന്താനങ്ങള്‍ മുഖേന സന്തോഷം, തൊഴില്‍ ലബ്ധി.
തിരുവോണം: കലാ പ്രകടനങ്ങളിൽ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും. സുഹൃത്തുക്കളുമായി സമയം ചിലവിടും. പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.
അവിട്ടം: വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും.
ചതയം: വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും. കാര്യങ്ങള്‍ ഉദ്ദേശിച്ചതരത്തില്‍ മുന്നോട്ടു നീക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കും.
പൂരുരുട്ടാതി: കലാരംഗത്ത് മികച്ച അവസരങ്ങൾ വന്നുചേരും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക.
ബന്ധുക്കളെ സഹായിക്കും, അംഗീകാരവും പ്രശസ്തിയും.
ഉത്തൃട്ടാതി: സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവു നേടും. വിദേശയാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം.
രേവതി: ഭൂമിയിൽ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും. ജോലിയിൽ സ്ഥിരത ലഭിക്കും.