nita-ambani

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്നലെ നിത അംബാനി ചെയ്ത നൃത്തമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിംഗ് പാർട്ടി മാർച്ച് മൂന്നിനാണ് അവസാനിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് പാർട്ടി ആരംഭിച്ചത്. അത്യാഢംബര ആഘോഷത്തിന്1000 കോടിയിലേറെ രൂപയാണ് ചെലവെന്ന് റിപ്പോർട്ടുണ്ട്.

മൂന്നാം ദിവസം നടന്ന ഹസ്താക്ഷര ചടങ്ങിന് മുന്നോടിയായി നിത അംബാനി ചെയ്ത നൃത്തമാണ് ഇപ്പോൾ വെെറലാകുന്നത്. തന്റെ ചെറുമകളായ ആദിയ ശക്തിക്കും വേദയ്ക്കും സ്ത്രീശക്തിയുടെ പ്രതീകമായ എല്ലാ പെൺകുട്ടികൾക്കുമായി ഈ നൃത്തം സമർപ്പിക്കുന്നതായും നിത അംബാനി പറഞ്ഞു. മാ അംബയുടെ (ദേവി) അനുഗ്രഹം തേടുന്നതിനാണ് നൃത്തം ചെയ്തത്. അജയ് - അതുൽ സംഗീത സംവിധാനം നിർവഹിച്ച ഗാനം പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലാണ് ആലപിച്ചത്. പ്രമുഖ ഡിസെെനർ മനീഷ് മൽഹോത്രയാണ് നിത അംബാനിയുടെ വസ്ത്രം ഡിസെെൻ ചെയ്തത്.

View this post on Instagram

A post shared by Ambani Family (@ambani_update)

അതേസമയം പരിപാടിയിൽ മാർക് സൂക്കർബർഗ്, ബിൽ ഗേറ്റ്സ്,​ ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,​ ഷാരൂഖ് ഖാൻ,​ അക്ഷയ് കുമാർ, സൽമാൻ ഖാൻ,​ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി എന്നിവർ എത്തിയിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്,​ ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളാണ്. പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.