
ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ കനിഹ. ഇത്രയും ഹോട്ട് ലുക്കിൽ സിനിമയിൽ അഭിനയിക്കണമെന്ന് ആരാധകർ. നാല്പത്തിയൊന്ന് വയസ് കഴിഞ്ഞെന്ന് ചിത്രങ്ങൾ കണ്ടാൽ തോന്നില്ലെന്നും ആരാധകരുടെ കമന്റുണ്ട്. അവധിക്കാല ആഘോഷത്തിനിടെ പകർത്തിയതാണ് കനിഹയുടെ പുതിയ ചിത്രങ്ങൾ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനുശേഷം അന്യഭാഷകളിലും അഭിനയിച്ച കനിഹ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. തുടർന്ന് വിവാഹശേഷം മൂന്നു വർഷത്തെ ഇടവേള കഴിഞ്ഞു 2009ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് കനിഹയുടെ ഭാഗ്യം തെളിയുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകൻമാരുടെ നായികയായി തിളങ്ങിയ കനിഹ ഇപ്പോൾ സൂപ്പർ യാത്രയിലാണ്. സുരേഷ് ഗോപിയുടെ പാപ്പൻ ആണ് കനിഹയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിജയ് സേതുപതി നായകനായ ഉൗരെ യാവരും കേളിർ, തമിഴിൽ തന്നെ വെപ്പൺ എന്നീ ചിത്രങ്ങൾ റിലീസിനുണ്ട്.