
തന്റെ വ്യക്തിജീവിതം ബോളിവുഡ് താരം ശ്രദ്ധ കപൂർ വെളിപ്പെടുത്താറില്ല. തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ ഡേറ്റിംഗിലാണെന്ന് പാപ്പരാസികൾ വെളിപ്പെടുത്തിയിട്ടും താരം പ്രതികരിച്ചില്ല. ജാംനഗറിൽ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റിൽ പങ്കെടുക്കാൻ എത്തിയ ശ്രദ്ധയുടെയും രാഹുലിന്റെയും ചിത്രങ്ങൾ മുംബയ് വിമാനത്താവളത്തിൽ വച്ച് പാപ്പരാസികൾ പകർത്തി. തൂ ജൂത്തി മേ മക്കാർ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി പിരിഞ്ഞ ശ്രദ്ധ ഇതിനുശേഷമാണ് രാഹുലുമായി അടുക്കുന്നത്. സംവിധായകൻ ലവ് രഞ്ജന്റെ സഹ തിരക്കഥാകൃത്താണ് രാഹുൽ. ശ്രദ്ധ കപൂറും രൺബീർ കപൂറും അഭിനയിച്ച തൂ ജൂത്തി മേ മക്കാറിന്റെ രചന രാഹുലിന്റേതാണ്.