g

ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിന് മകൻ യാത്ര ക്യാമറ ചലിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. അഭിനയരംഗത്താണ് യാത്ര അരങ്ങേറ്റം കുറിച്ചതെങ്കിലും ഛായാഗ്രഹണ രംഗത്ത് പ്രവർത്തിക്കാനാണ് ആഗ്രഹം. ധനുഷിന്റെ കൂടെ അവാർഡ് ഷോകളിലും ഓഡിയോ ലോഞ്ച് പരിപാടികളിലും മാത്രമേ യാത്രയെയും അനുജൻ ലിംഗയെ കാണാറുള്ളൂ. അതേസമയം രായൻ പൂർണമായും ആക്‌ഷൻ ഗ്യാങ്‌സ്റ്റർ ചിത്രമാണ്. അപർണ ബാലമുരളിയാണ് നായിക. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്‌ൻ ആണ് ആക്‌ഷൻ കൊറിയോഗ്രഫി. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.