2

നാദാപുരം: മാനസിക വൈകല്യമുള്ള ബാലികയെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് 62 വർഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെ (54) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്. നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ 2018ൽ പല ദിവസങ്ങളിലായി അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയുടെ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും വീട്ടിലെ വിറകുപുരയിലും വച്ച് ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.