derby

മാഞ്ചസ്റ്റർ: പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുണൈറ്റഡിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന് കീഴടക്കിയ സിറ്റി കുറിച്ചത് മുഖാമുഖം വന്ന അവസാന ഏഴ് മാഞ്ചസ്റ്റർ ഡെർബികളിൽ തങ്ങളുടെ ആറാം ജയം. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ 8-ാം മിനിട്ടിൽ റാഷ്ഫോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം ലിഡെടുത്തത്. ഇടവേളയ്ക്ക് പിരിയുമ്പോൾ ഈ സ്കോറിന് യുണൈറ്റഡിന് ലീഡ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. 56,80 മിനിട്ടുകളിൽ യുണൈറ്റഡിന്റെ വലകുലുക്കി ഫിൽ ഫഓഡൻ സിറ്റിയ്ക്ക് ലീഡ് നൽകി. രണ്ടാം പകുതിയുടെ അധിക സമയത്ത് ഏർലിംഗ് ഹാളണ്ട് (90+1) സിറ്റിയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടുകയായിരുന്നു. മത്സരത്തിൽ ആധിപത്യവും സിറ്റിയ്ക്ക് തന്നെയായിരുന്നു. 27 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായിസിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പ്രിമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ യുണൈറ്റഡ് 44 പോയിന്റുാമായി ആറാം സ്ഥാനത്താണ്.