
ആറ്റിങ്ങൽ:മാമം പെരുമാമഠം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 7മുതൽ അഖണ്ഡനാമജപം,നിത്യപൂജകൾ,വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം തിരുവാതിരക്കളി.6ന് നൂപുരധ്വനി.6ന് രാവിലെ 8മുതൽ ഭാഗവതപാരായണം,വൈകിട്ട് 7മുതൽ തിരുവാതിര.8.30മുതൽ നാടകം.7ന് രാവിലെ 4.30ന് നിർമ്മാല്യദർശനം,അഷ്ടദ്രവ്യ ഗണപതി ഹോമം,ഉഷപൂജ,ഹാലാസ്യ പാരായണം,കലശാഭിഷേകം,നാഗരൂട്ട്,12.30ന് അന്നദാനം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,7മുതൽ താലപ്പൊലി ഘോഷയാത്ര.8 രാവിലെ 4.30ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യഗണപതി ഹോമം,ഉഷ പൂജ,ഹാലാസ്യ പാരായണം,ഉച്ചപൂജ,11 30മുതൽ സമൂഹസദ്യ (ഉമാ ഹാളിൽ),വൈകിട്ട് 5ന് ക്ഷേത്ര കവാടത്തിൽ പഞ്ചവാദ്യം,6ന് പ്രദോഷപൂജ,അലങ്കാര ദീപാരാധന,ആകാശ ദീപക്കാഴ്ച,7.30ന് നൃത്ത സന്ധ്യ,9മുതൽ 108 കുടം ധാര,ഇളനീരാട്ടം,ദ്രവ്യ നവക കലശം,യാമപൂജ,10മുതൽ വീരഭൈരവി നൃത്തനാടകം,12.30ന് കരോക്കെ ഗാനമേള,2ന് ഗാനമേള എന്നിവ നടക്കും.