
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവരുകയാണ്. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരി ആരാധ്യ ബച്ചൻ പ്രീ വെഡിംഗ് പാർട്ടിയിലെത്തിയ വീഡിയോയാണ് വെെറലാകുന്നത്. ഏവരെയും ഞെട്ടിച്ച് പുതിയ ലൂക്കിലാണ് താരപുത്രി എത്തിയത്. ഗുജറാത്തിലെ ജാംനഗറിലാണ് പാർട്ടി നടന്നത്.

ലെെറ്റ് പിങ്കും വെെറ്റും കലർന്ന ഹെവി അനാർക്കലിയും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് ആരാധ്യ എത്തിയത്. തന്റെ പതിവ് ഫ്രിഞ്ചസ് ഹെയർ സ്റ്റെൽ മാറ്റം വരുത്തി പുത്തൻ ഹെയർ സ്റ്റെലിൽ പാർട്ടിക്ക് എത്തിയ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയും വെെറലാവുന്നത് അനുസരിച്ച് നിരവധി കമന്റും വരുന്നുണ്ട്. ആ നെറ്റി മറയ്ക്കാതെ ആരാധ്യ വളരെ സുന്ദരിയാണെന്നാണ് ഭൂരിഭാഗം കമന്റും.
Look at my two girls 😍 they look so beautiful 😻 #AishwaryaRaiBachchan #AishwaryaRai pic.twitter.com/hDE73iuXzQ
— AISHWARYA RAI 💙 (@my_aishwarya) March 3, 2024
അതേസമയം പരിപാടിയിൽ മാർക് സൂക്കർബർഗ്, ബിൽ ഗേറ്റ്സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി എന്നിവർ എത്തിയിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളാണ്. പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.