
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുമുമ്പ് മോർച്ചറിയിൽ നിന്നെടുത്ത് ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം കോതമംഗലം നഗരത്തെ നാല് മണിക്കൂർ യുദ്ധക്കളമാക്കി. യു.ഡി.എഫ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷം മൃതദേഹം ബലമായി പിടിച്ചെടുത്ത് പോസ്റ്റുമോർട്ടത്തിന് എത്തിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്
ചിത്രം ഒന്ന്
കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് മുമ്പ് ഇന്ദിരയുടെ മൃതദേഹം ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.മാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ട്രെച്ചറിലെടുത്ത് കോതമംഗലം നഗരത്തിലെത്തിക്കുന്നു
ചിത്രം രണ്ട്
പ്രതിഷേധത്തിനിടെ പൊലീസ് മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റാനായി
റോഡിലൂടെ ഉരുട്ടിക്കൊണ്ട് പോകുന്നു. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയശേഷമാണ് പൊലീസ് നടപടി.