volly

ചെന്നൈ: റൂപേ പ്രൈം വോളിബാൾ ലീഗ് മൂന്നാം സീസണിൽ സൂപ്പർ 5 സാധ്യത നിലനിർത്തി ബെംഗളൂരു ടോർപ്പിഡോസ്. ഇന്നലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്‌​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിട്ടുള്ള സെ​റ്റുകൾക്ക് അവർ തോൽപ്പിച്ചു. സ്‌കോർ: 15-6, 15-11, 15-12. സേതു ടി.ആർ ആണ് കളിയിലെ താരം.

തുടക്കത്തിൽ തന്നെ സേതു തകർപ്പൻ സെർവുകളിലൂടെ ഹൈദരാബാദിന്റെ പ്രതിരോധത്തെ വിറപ്പിച്ചു. ഹൈദരാബാദിനായി സാഹിൽ കുമാർ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സ്രജൻ ഷെട്ടി പ്രതിരോധം തീർത്തു. തോമസ് ഹെ്റ്റപിൻസ്​റ്റാളിന്റെ സ്‌പൈക്കുകൾ കൂടി വന്നതോടെ ഡേവിഡ് ലീയുടെ ടീം അധികം വിയർക്കാതെ തന്നെ ആദ്യ സെ​റ്റ് നേടി.

മികച്ച ടീം ഗെയിമായിരുന്നു ബംഗളൂരിന്റേത്. അതേസമയം, ഹൈദരാബാദ് താരങ്ങൾക്കിടയിലെ ആശയകുഴപ്പം കോർട്ടിൽ വ്യക്തമായിരുന്നു. അവസരം മുതലെടുത്ത ടോർപ്പിഡോസ് മുന്നേറി.

ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് ഡൽഹി തൂഫാൻസിനെ നേരിടും. നിലവിൽ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡൽഹി. ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ 6 മത്സരങ്ങളും തോ​റ്റ ബ്ലൂ സ്‌പൈക്കേഴ്സിന്റെ സൂപ്പർ 5 പ്രതീക്ഷകൾ നേരത്തെ അസ്തമിച്ചിരുന്നു.

ലൈവ്സോണി സ്‌പോർസ് ചാനലുകളിലും സോണി ലിവിലും