d

ബംഗളൂരു: രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം കർണാടക അസംബ്ളിക്ക് മുന്നിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച മൂന്നുപേർ അറസ്റ്റിലായി. കഴിഞ്ഞ 27നായിരുന്നു സംഭവം. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നാസിർ ഹുസൈന്റെ അനുയായികളാണ് അറസ്റ്റിലായത്. രണ്ടു പേർ കർണാടക സ്വദേശിയും ഒരാൾ ഡൽഹിക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. നാസിർ ഹുസൈന്റെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്താണ് ഇവർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ഒരു ന്യൂസ് ചാനലാണ് ഇക്കാര്യം പുറത്തു വിട്ടത്.