trump-

ന്യൂയോർക്ക് : യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയാവാൻ ഏറെ സാദ്ധ്യതയുള്ള മുൻ പ്രസിഡന്റ് ട്രംപിന് വൻ ആശ്വാസമാണ് വിധി.

2021 ജനുവരി 6ന് നടന്ന ക്യാപിറ്റോൾ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തതിനാണ് കോളറാഡോ ഭരണഘടനാ ഭേദഗതിയിലൂടെ വിലക്കേർപ്പെടുത്തിരുന്നത്. സായുധകലാപത്തിനും ട്രംപ് ആഹ്വാനം ചെയ്തെന്ന് ആരോപിച്ചിരുന്നു.

എന്നാൽ, യു എസ് ഭരണഘടനയുടെ 14ാം ഭേതഗതി പ്രകാരം ട്രംപിനെ അയോഗ്യനാക്കിയത് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഒരു സ്റ്റേറ്റിനല്ല, യു.എസ് കോണ്ഗ്രസിനാണ് ഭരണഘടനാ ഭേദഗതിക്ക് അധികാരമെന്നും വിധിയിൽ പറയുന്നു.

അമേരിക്കയുടെ വലിയ വിജയമാണ് വിധിയെന്ന് ട്രംപ് പ്രതികരിച്ചു. ഇലിനോയി സ്റ്റേറ്റിലും ട്രംപിന് വിലക്കുണ്ട്.