g

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച് തെലങ്കാനയുടെ യുവ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. തെലങ്കാന സന്ദർശനത്തിനെത്തിയ മോദിയ സ്വീകരിക്കവെയാണ് കോൺഗ്രസ് നേതാക്കളെ അമ്പരപ്പിച്ച് രേവന്തിന്റെ കമന്റ്. രേവന്ത് തന്നെ ഉടൻ വിശദീകരണവും നൽകി. സംസ്ഥാനങ്ങൾ അനുജന്മാരും പ്രധാനമന്ത്രി വല്യേട്ടനുമാണെന്നാണ് ഉദ്ദ്യേശിച്ചത്. കേന്ദ്ര- സംസ്ഥാന ബന്ധം നന്നായാലേ പുരോഗതിയുണ്ടാകൂ. അദിലാബാദിലെ വേദി മോദിക്കൊപ്പം പങ്കിട്ട രേവന്ദ്,​ ഗുജറാത്തിന് നൽകും പോലുള്ള പരിഗണന തെലങ്കാനയ്ക്കും അഭ്യർത്ഥിക്കുകയും ചെയ്തു.