crime

ഹത്രാസ്: വിവാഹ ചടങ്ങില്‍ അതിഥികളെ പൂക്കള്‍ ചൊരിഞ്ഞ് സ്വീകരിക്കാനായി കൊണ്ടുവന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിക്ക് നേരെ അതിക്രമം കാണിച്ചത്.

ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയപ്പോള്‍ രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്. വിവാഹചടങ്ങില്‍ പാചകത്തിന് എത്തിയവരാണ് പ്രതികളെന്നാണ് വിവരം. വിവാഹ ചടങ്ങ് നടന്ന സ്ഥലത്ത് വച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറയുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് വൈകാതെ തന്നെ പ്രതികളില്‍ ഒരാളെ പിടികൂടാന്‍ കഴിഞ്ഞുവെന്നും രണ്ടാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.