wpl

ബംഗളൂരു: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 23 റൺസിന് യു.പി വാരിയേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ക്യാപ്ടൻ സ്‌മൃതി മന്ഥനയുടേയും (50 പന്തിൽ 80)​,​ എല്ലിസ് പെറിയുടേയും (37 പന്തിൽ 58)​ അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടിക്കിറങ്ങിയ വാരിയേഴ്‌സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. ക്യാപ്ടൻ അലിസ ഹീലിയാണ് (38 പന്തിൽ 55)​ വാരിയേഴ്സിന്റെ ടോപ് സ്കോറർ. മലയാളി താരം എസ്. ആശ ബാംഗ്ലൂരിനായി 2 വിക്കറ്റ് നേടി. സീസണിലെ ടോപ് സ്‌കോറർക്കുള്ള ഓറഞ്ച് ക്യാപ് ഇപ്പോൾ സ്മൃതിക്ക് സ്വന്തമായി.