crime

തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 22കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതി ആരിഫിനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി.

ഇന്നലെ രാത്രി ഒമ്പതോടെ നേമം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിക്കടമുക്കിലായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ കാത്തുനിന്ന ആരിഫ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആരിഫും യുവതിയും തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.