gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാർഡിൽ. ഇരുപത്തിരണ്ട് കാരറ്റ് സ്വർണത്തിന് ഇന്ന് മാത്രം 560 രൂപയാണ് കൂടിയത്. ഇതോടെ പവന് 47,560 രൂപയായി. ഗ്രാമിന് 5,945 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഈ മാസം തുടങ്ങിയത് മുതൽ സ്വർണവില കുതിച്ചുയരുന്ന പ്രവണതയാണ്. മാർച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു. രണ്ടാം തീയതി 47,000 രൂപയായി. തുടർന്ന് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് രണ്ടിനായിരുന്നു. 46,640 രൂപയ്‌ക്കായിരുന്നു അന്ന് വ്യാപാരം നടന്നത്.

മാർച്ചിലെ സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 05 ₹47,560

മാർച്ച് 04 ₹47,000

മാർച്ച് 03 ₹47,000

മാർച്ച് 02 ₹47,000

മാർച്ച് 01 ₹46,320