
അശ്വതി: ഔദ്യോഗിക തലത്തിൽ ചുമതലകളും അധികാരപരിധിയും വർദ്ധിക്കും. സാമ്പത്തിക ഭദ്രത, കുടുംബഭദ്രത എന്നിവ കാണുന്നു. വാഹനം മാറ്റിവാങ്ങും. സ്ഥലമാറ്റം ഉണ്ടാകും. ഉദരരോഗത്തിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
ഭരണി: പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ സാധിക്കും. തൊഴിൽ രംഗത്ത് മാറ്റമുണ്ടാകും. കർമ്മരംഗത്ത് ഉയർച്ച. കലാസാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും. പരീക്ഷകളിൽ ഉന്നതവിജയം. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: വിദേശ ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. കൃഷിയിൽ സാമ്പത്തിക ലാഭം. വീടുപണി തുടങ്ങും. പ്രതികൂല സാഹചര്യങ്ങളിൽ നിന്നും രക്ഷനേടും. ഐ.ടി രംഗത്തുള്ളവർക്ക് നല്ല സമയം. ഭാഗ്യദിനം ശനി.
രോഹിണി: പരീക്ഷകളിൽ വിജയം. തൊഴിൽ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. വാതരോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
മകയിരം: പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും. സന്താനലബ്ധിയ്ക്ക് അനുകൂല സമയം. പൊതുരംഗത്ത് സജീവമാകും. അസുഖത്താൽ അവധിയെടുക്കാൻ നിർബന്ധിതനാകും. പ്രമേഹരോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സവേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
തിരുവാതിര: ഉപരിപഠനത്തിന് ചേരും. പ്രമുഖരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യദിനം ഞായർ.
പുണർതം: പുതിയ സംരംഭങ്ങൾ തുടങ്ങും. മക്കളുടെ കാര്യത്തിൽ സമാധാനം ഉണ്ടാകും. കർമ്മപരമായി ആദരിക്കപ്പെടും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
പൂയം: കലാ-കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. കാർഷിക രംഗത്ത് നൂതന ആശയം നടപ്പിലാക്കും. പൊതുപ്രവർത്തകർക്ക് വിമർശനം നേരിടേണ്ടിവരും. ചെലവുകൾ നിയന്ത്രിക്കുക. ഭാഗ്യദിനം വെള്ളി.
ആയില്യം: ജോലി ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധങ്ങൾ ഉടലെടുക്കും. തെറ്റുകളും അബദ്ധങ്ങളും തിരുത്തി മുന്നേറും. കഫനീർദോഷ രോഗപീഡകൾക്ക് സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
മകം: മത്സരങ്ങൾ, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കും. പുതിയ ജോലി മാറ്റത്തിന് സാദ്ധ്യത. ആരോഗ്യം തൃപ്തികരം. വിവാഹം നടക്കും. പുതിയ വാഹനം വാങ്ങും. മക്കളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഭാഗ്യദിനം വെള്ളി.
പൂരം: ഭാഗ്യവും ദൈവാനുകൂല്യവും വർദ്ധിക്കും. കർഷകർക്ക് നല്ല സമയം. കടബാദ്ധ്യത തീർക്കും. കുടുംബസ്വത്തിലെ അവകാശതർക്കം പരിഹരിക്കും. ദേവാലയങ്ങൾ സന്ദർശിക്കും. കച്ചവടസ്ഥലത്ത് മന്ദത അനുഭവപ്പെടും. ഭാഗ്യദിനം വ്യാഴം.
ഉത്രം: ആഗ്രഹിച്ച രീതിയിൽ ഗൃഹനിർമ്മാണം പൂർത്തിയാക്കും. കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം. രാഷ്ട്രീയ രംഗത്തുള്ളവർക്ക് സമ്മിശ്രഫലം. ചികിത്സ മാറ്റം അനിവാര്യമാകും. അശ്രദ്ധമൂലം ധനനഷ്ടത്തിന് സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
അത്തം: അന്യദേശത്ത് നിന്ന് ശുഭ വാർത്തകേൾക്കും. താത്കാലിക ജോലിയിൽ മാറ്റം. വിനോദയാത്രയ്ക്ക് സാദ്ധ്യത. സ്കോളർഷിപ്പ് ലഭിക്കും. പുതിയ ഗൃഹം ആദായവിലയ്ക്ക് സ്വന്തമാക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യദിനം ശനി.
ചിത്തിര: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. കലാ-സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാരം. ജീവിതപങ്കാളിക്ക് സർക്കാർ ജോലി ലഭിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
ചോതി: ജോലി സാദ്ധ്യത. മേലുദ്യോഗസ്ഥരുടെ പ്രീതിയ്ക്ക് പാത്രമാകും. പൊതുജന പ്രീതി നേടും. കർമ്മരംഗത്ത് അപ്രതീക്ഷിത സ്ഥാനലബ്ധി. ഭൂമിയിടപാടിൽ കൈപൊള്ളാതെ സൂക്ഷിക്കണം. ഭാഗ്യദിനം ഞായർ.
വിശാഖം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. തൊഴിൽ മേഖലകളിൽ നിന്നും സാമ്പത്തിക നേട്ടം. കലാ-കായിക മത്സരങ്ങളിൽ വിജയിക്കും. പഠനകാര്യത്തിൽ ശ്രദ്ധവേണം. അശ്രദ്ധമൂലം അപകടം ഉണ്ടാകും. ഭാഗ്യദിനം ചൊവ്വ.
അനിഴം: ഗൃഹനിർമ്മാണം പൂർത്തിയാക്കും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അകാരണഭയവും, ഉദാസീനതയും ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അസ്വരസ്യങ്ങളുണ്ടാകും. ഭാഗ്യദിനം ശനി.
തൃക്കേട്ട: ജീവിതത്തിൽ വഴിത്തിരുവുകൾ ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പാരമ്പര്യസ്വത്ത് ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ നടക്കും. നേത്രരോഗത്തിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
മൂലം: അർഹമായ പിതൃസ്വത്ത് ലഭിക്കും. വിദേശജോലി അനുകൂലമാകും. പരീക്ഷയിൽ വിജയം. വീടുപണികൾക്ക് തുടക്കം കുറിക്കും. വ്യവസായത്തിൽ നിന്നും മെച്ചപ്പെട്ട വരുമാനം. അപ്രിയസത്യങ്ങൾ തുറന്നു പറയാതിരിക്കുക. ഭാഗ്യദിനം വെള്ളി.
പൂരാടം: പ്രണയബന്ധം സഫലമാകും. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. ഉദ്യോഗമാറ്റം ഉണ്ടാകും. അയൽക്കാരുമായി തർക്കമുണ്ടാകുന്നത് ഒഴിവാക്കുക. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾക്ക് മദ്ധ്യസ്ഥത വേണ്ടിവരും. ഭാഗ്യദിനം വ്യാഴം.
ഉത്രാടം: പുതിയതായി തുടങ്ങിയ സംരംഭങ്ങൾ ലാഭകരമാകും. വിവാഹം തീരുമാനിക്കും. മക്കളുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ നിറവേറും. പുതിയ സൗഹൃദം ലഭിക്കും. പൊതുപ്രവർത്തകർക്ക് നല്ലസമയം. വാതരോഗങ്ങൾ വർദ്ധിക്കും. ഭാഗ്യദിനം ബുധൻ.
തിരുവോണം: ഏറ്റെടുത്ത ദൗത്യം നടപ്പിലാക്കും. പ്രവാസികൾ നാട്ടിലേക്ക് വരും. പൂർവ്വിക സ്വത്ത് വന്നുചേരും. ഇഷ്ടവിഷയം പഠിക്കും. പൊലീസ് സ്റ്റേഷൻ , കോടതി കയറി ഇറങ്ങേണ്ടിവരും. ചർമ്മരോഗങ്ങൾ മനപ്രയാസത്തിനിടയാക്കും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: കച്ചവടത്തിൽ പണം മുടക്കാൻ പറ്റിയ സമയം. ജീവിതപങ്കാളിയുടെ ആഗ്രഹം നിവേറ്റും. മക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. അദ്ധ്യാപകർക്ക് അംഗീകാരത്തിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
ചതയം: കർമ്മപരമായി ആദരിക്കപ്പെടും. മേലാധികാരികൾ തൃപ്തിപ്പെടും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിന് സാദ്ധ്യത. സാമ്പത്തിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുപ്രവർത്തകർക്ക് മന്ദത അനുഭവപ്പെടും. ഭാഗ്യദിനം ശനി.
പൂരുരൂട്ടാതി: പഠനനിലവാരം മെച്ചപ്പെടും. സിനിമ - സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയം. ഊഹകച്ചവടങ്ങൾക്ക് നഷ്ടം സംഭവിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
ഉത്തൃട്ടാതി: പുതിയ ആശയങ്ങൾ ജീവിതത്തിൽ പകർത്തും. നിയമ തടസ്സങ്ങൾ നീങ്ങും. മാതാപിതാക്കളുടെ ആഗ്രഹം പോലെ ഉപരിപഠനം നടത്താൻ കഴിയും. കായിക രംഗത്തുള്ളവർ ശോഭിക്കും. കൂട്ടുകച്ചവടത്തിന് നഷ്ടം സംഭവിക്കാം. ഭാഗ്യദിനം വെള്ളി.
രേവതി: വിദേശയാത്രയ്ക്ക് അവസരം. കേസുകളിൽ അനുകൂല വിധിവരും. മത്സരം, നറുക്കെടുപ്പ് എന്നിവയിൽ വിജയം. ആരോഗ്യം തൃപ്തികരം. വ്യവസായത്തിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കില്ല. ഭാഗ്യദിനം ചൊവ്വ.