balaji-sharma

അയോദ്ധ്യ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ബാലാജി ശർമ. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് ബാലാജി അയോദ്ധ്യയിലെത്തിയത്. നെറ്റിയിൽ ശ്രീറാം എന്നും എഴുതിയിട്ടുണ്ട്.

'അയോദ്ധ്യ രാമജന്മഭൂമിയിലെത്തി. ഇതാണ് ഇവിടത്തെ തിരക്ക്. വണ്ടിയൊന്നും വിടുന്നില്ല. നമ്മൾ അമ്പലത്തിന്റെ മുന്നിലെത്തുമ്പോൾ ഫോൺ വയ്‌ക്കേണ്ടിവരും. അത് കഴിഞ്ഞാൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല. ഗംഭീരമായിട്ടുള്ള അന്തരീക്ഷമാണ്. എന്തായാലും ഭയങ്കര ക്യൂ ആണെന്ന് പറയുന്നു.' -എന്നാണ് നടൻ വീഡിയോയിൽ പറയുന്നത്.


കഴി‌ഞ്ഞ ജനുവരി ഇരുപത്തിരണ്ടിനാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വിശിഷ്ഠാതിഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.