
വീടിന്റെ ഭംഗിയും മനോഹാരിതയും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് നമ്മൾ ചെടികൾ നടുന്നത്. അത് പൂക്കുമ്പോൾ വീടിന് ചുറ്റും പോസിറ്റീവ് ഊർജം നിറയുന്നു. എന്നാൽ, ഭംഗി മാത്രമല്ല, ജീവിതത്തിൽ ഉയർച്ച കൊണ്ടുവരാൻ സഹായിക്കുന്ന ചില ചെടികളുണ്ട്. ഇവയെ നട്ടുവളർത്തുന്നവർക്ക് ജീവിതത്തിൽ നല്ലത് മാത്രമേ ഉണ്ടാകൂ എന്നതിനാൽത്തന്നെ അത്രയേറെ പരിപാലനം ഈ ചെടികൾക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, ഇവ നടുന്ന ദിശയും കൃത്യമായിരിക്കണം.
ഇത്തരത്തിൽ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുതരാൻ സഹായിക്കുന്ന ചെടിയാണ് ശംഖുപുഷ്‌പം. ഈ ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. സ്വർഗത്തിൽ വളരുന്ന പൂവ് എന്നാണ് ശംഖുപുഷ്പത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽത്തന്നെ ദൈവാനുഗ്രഹമുള്ള മണ്ണിൽ മാത്രമേ ഇവ വളരുകയുള്ളു. ഈ പൂവ് കാണപ്പെടുന്നിടത്ത് സമ്പൽസമൃദ്ധി വർദ്ധിക്കുന്നു. കുടുംബാംഗങ്ങൾക്ക് എല്ലാ കാര്യത്തിലും നല്ലത് സംഭവിക്കും.
എന്നാൽ ശരിയായ ദിശയിൽ നട്ടുവളർത്തിയാൽ മാത്രമേ ഈ പ്രയോജനങ്ങൾ ലഭിക്കുകയുള്ളു. കിഴക്ക് - വടക്ക് ദിശയിൽ ശംഖുപുഷ്പം വളർത്തുന്നതാണ് ഉത്തമം. വീട്ടിൽ വിളക്ക് വയ്‌ക്കാറുണ്ടെങ്കിൽ അതിനൊപ്പം ശംഖുപുഷ്പം വയ്‌ക്കുന്നത് വളരെ നല്ലതാണ്.