
കൊല്ലം: കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു. തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന (33) ആണ് മരിച്ചത്. യുവതിയുടെ ഏഴും രണ്ടും വയസുള്ള കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിലാണുള്ളത്. കുടുംബ പ്രശ്നമാണ് കടുംകൈയിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം, കുട്ടികളെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. ആശുപത്രിയിലേക്ക് വേഗം എത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കണമെന്ന് അധികൃതർ നിർദേശം നൽകി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).