grey-hair

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധിപേരുണ്ട്. ഈ വെള്ള മുടി നമ്മുടെ കോൺഫിഡൻസ് പോലും തകർത്തുകളയും. നര മറയ്‌ക്കാനായി മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് മിക്കവരും ആശ്രയിക്കുന്നത്.

കുറച്ചൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ യാതൊരു കെമിക്കലുകളും ചേർക്കാത്ത കിടിലൻ ഹെയർ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാം. പനിക്കൂർക്ക, തേയിലവെള്ളം, മൈലാഞ്ചിയില ഉണക്കിയത്, ഒരു വൈറ്റമിൻ ഗുളിക ഇത്രയും സാധനങ്ങൾ മാത്രമേ ഈ ഹെയർ ഡൈ ഉണ്ടാക്കാൻ ആവശ്യമുള്ളൂ.


തയ്യാറാക്കുന്ന വിധം

പത്ത് പനിക്കൂർക്കയുടെ ഇലയെടുത്ത് മിക്സിയുടെ ജാറിലിട്ടുകൊടുക്കുക. ചൂടാറിയ രണ്ട് ടീസ്പൂൺ തേയിലവെള്ളം ചേർത്തുകൊടുക്കാം. ഇതിലേക്ക് രണ്ട് സ്പൂൺ മൈലാഞ്ചിയില ഉണക്കിയതും വൈറ്റമിൻ ഗുളികയും ചേർത്ത് നന്നായി അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയിൽ നന്നായി തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. പതിയെപ്പതിയെ നര മാറി, മുടിയിഴകൾ കറുത്തുവരുന്നത് കാണാം.