
തൃശൂർ: സംസ്ഥാനത്ത് വന്യജീവി ആക്രണത്തിൽ രണ്ട് മരണം. കാട്ടാനയുടെ ആക്രമണത്തിൽ തൃശൂരിൽ ഒരു സ്ത്രീ മരിച്ചു. വത്സയാണ് (62) മരിച്ചത്. വാച്ച്‌മരം ഊരുമൂപ്പൻ രാജന്റെ ഭാര്യയാണ് വത്സ. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീണ് തലയ്ക്ക് പരിക്കേറ്റാണ് വത്സ മരിച്ചത്.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ടിൽ അബ്രഹാം (62) മരിച്ചു. അബ്രഹമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കൃഷിയിടത്ത് വച്ചായിരുന്നു സംഭവം. ഇന്നലെയും കാട്ടുപോത്ത് ഈ പ്രദേശത്ത് ഇറങ്ങിയിരുന്നു.