
ബംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാണ്ഡ്യയില്‍ നടന്ന ഒരു ചടങ്ങിലാണ് ബിജെപി പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിഭാഷകനായ കണ്ണമ്പാടി കുമാര്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുിന്നു. ധനായകപുര സ്വദേശിയായ രവിയും മാണ്ഡ്യയില്‍നിന്നുള്ള ശിവകുമാര്‍ ആരാധ്യയുമാണ് പിടിയിലായത്.
സംഭവം നടന്ന ഒന്നര വര്‍ഷത്തിന് ശേഷമാണ് പൊലീസ് നടപടി. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പാക് അനുകൂല മുദ്രാവാക്യ കേസ് വിവാദമായ സാഹചര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണ് ഈ കേസെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം, തങ്ങള്‍ കടുത്ത ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ജീവന്‍ പോയാലും പാകിസ്താന്‍ സിന്ദാബാദെന്ന് വിളിക്കില്ലെന്നും രവിയും ആരാധ്യയും പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് മാത്രമേ വിളിക്കൂവെന്നും പറഞ്ഞു. അന്ന് ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോള്‍ ആശയക്കുഴപ്പം മൂലം 'മുര്‍ദാബാദി'ന് പകരം സിന്ദാബാദ് വിളിച്ചുപോയതാണെന്നും പ്രതികള്‍ പറഞ്ഞു.
Pak Slogan Row: ಪಾಕಿಸ್ತಾನ್ ಜಿಂದಾಬಾದ್ ಎಂದಿದ್ದ ಬಿಜೆಪಿ ಕಾರ್ಯಕರ್ತ ವಶಕ್ಕೆ| #TV9D
— TV9 Kannada (@tv9kannada) March 5, 2024
Click Here To Watch TV9 Kannada News Live Updates , ಬ್ರೇಕಿಂಗ್ ಸುದ್ದಿಗಾಗಿ ಕ್ಲಿಕ್ ಮಾಡಿ ಟಿವಿ9 ಕನ್ನಡ ನ್ಯೂಸ್ ಲೈವ್ ಲಿಂಕ್► https://t.co/Sl0miy4f20 #Pakistanslogan #accusedarrested #Mandya #Bjpworker #Bjp pic.twitter.com/MGc2OTY9we
സംഭവത്തില്‍ ഇരുവരും ക്ഷമാപണം നടത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്താന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു 2022 ഡിസംബറില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.